സിഡ്‌നി; രക്തത്തിൽ കൊക്കെയ്ൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിനു വിലക്ക്. അശ്വാഭ്യാസം (ഇക്വസ്ട്രിയൻ) താരമായ ജാമി കെർമോൻഡിനെയാണ് വിലക്കിയത്. ജൂൺ 26ന് നടത്തിയ എ സാമ്പിൾ ടെസ്റ്റിൽ കൊക്കെയ്ൻ്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.2021 ഓസ്‌ട്രേലിയന്‍ ദേശീയ ഉത്തേജക വിരുദ്ധ നയം അനുസരിച്ചാണ് കെര്‍മോണ്‍ഡിനെതിരായ നടപടിയെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജൂണ്‍ 26-നാണ് സ്‌പോര്‍ട്ട് ഇന്റഗ്രിറ്റി ഓസ്‌ട്രേലിയ താരത്തിന്റെ എ സാമ്പിള്‍ പരിശോധിച്ചത്. ബി സാമ്പിള്‍ പരിശോധനയ്ക്കായി താരത്തിന് അപ്പീല്‍ നല്‍കാവുന്നതാണ്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് കൊക്കെയ്ന്‍.