ന്യൂഡല്‍ഹി: അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ. അമേരിക്കയിലെ ഫുഡ് ആൻ്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം നൽകിയ റിപ്പോർട്ടിൽ മരുന്നുകളുടെ ഉൽപ്പാദനത്തിൽ പിഴവ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഡോ റെഡ്ഡിസ് ലബോറട്ടറീസ്, സൺ ഫാർമ, അരബിന്ദോ ഫാർമ എന്നീ കമ്പനികളാണ് മരുന്നുകൾ പിൻവലിച്ചത്.
മുതിര്‍ന്നവരിലും കുട്ടികളിലും രക്തത്തില്‍ ഉളള ഫിനൈലനീന്റെ അളവ് നിയന്ത്രിക്കാനുളള മരുന്നിന്റെ 20000 കാര്‍ട്ടണുകളാണ് ഡോ റെഡ്ഡിസ് ലബോറട്ടറീസ് പിന്‍വലിച്ചത്. ഇതേ കാരണം മൂലം സാപ്രോപ്‌ടെറിന്‍ ഡിഹൈഡ്രോക്ലോറൈഡ് മരുന്നും കമ്പനി പിന്‍വലിച്ചു.
സണ്‍ഫാര്‍മ 11016 ആംഫോടെറിസിന്‍ ബി ലിപോസം എന്ന ഇഞ്ചക്ഷന്‍ വയലുകള്‍ പിന്‍വലിച്ചു. ഫംഗല്‍ ഇന്‍ഫെക്ഷനുള്ള മരുന്നാണിത്. മരുന്ന് രോഗം ഭേദമാക്കുന്നില്ലെന്നതാണ് കാരണം.
അരബിന്ദോ ഫാര്‍മ ആങ്‌സൈറ്റി നിയന്ത്രിക്കുന്നതിനുളള ക്ലോറസെപേറ്റ് ഡൈപൊട്ടാസ്യം മരുന്നിന്റെ 13605 ഗുളികകളാണ് പിന്‍വലിച്ചത്. മരുന്ന് പാക്ക് ചെയ്ത കണ്ടെയ്നറിന് തകരാറുണ്ടെന്ന കാരണമാണ് മരുന്ന് പിന്‍വലിക്കാന്‍ കാരണം. എഫ്ഡിസി ലിമിറ്റഡ് എന്ന മറ്റൊരു കമ്ബനിയുടെ 382104 യൂണിറ്റ് ടൈമലല്‍ മലേറ്റ് ഒഫ്താല്‍മിക് സൊല്യൂഷന്‍ എന്ന ഗ്ലൂക്കോമ രോഗത്തിന്റെ മരുന്നും പിന്‍വലിച്ചു.
















