ജിദ്ദ: സൗദി പൗരന്മാർക്ക് രാജ്യത്തിനു പുറത്ത് യാത്ര ചെയ്യാൻ കോവിഡ് വാക്സിൻ രണ്ട് ഡോസ് നിർബന്ധമാക്കി.കോവിഡ് പുതിയ തരംഗങ്ങൾ ലോകത്തെ ചില രാജ്യങ്ങളിൽ ഉണ്ടാകുന്നത് കണക്കിലെടുത്തും അതിന്റെ പ്രതിരോധിക്കാൻ രണ്ട് ഡോസ് വാക്സിനെടുത്തിരിക്കമെന്ന പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്.
തീരുമാനത്തിൽ നിന്ന് 12 വയസ്സിനു താഴെയുള്ളവരെയും കോവിഡ് ബാധിച്ച് രോഗംഭേദമായ ശേഷം ആറ് മാസം കഴിഞ്ഞവരെയും കോവിഡ് ബാധിച്ച് ഒരു ഡോസ് എടുത്തവരെയും ഒഴിവാക്കിയിട്ടുണ്ട്.12 വയസ്സിനു താഴെയുള്ളവർക്ക് വിദേശ യാത്രക്ക് സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച കോവിഡ് അപകട ഇൻഷുറൻസ് പോളിസി നിർബന്ധമാണ്.