ടോക്യോ: കോവിഡ് ഭീതിയില്‍ ഒളിംപിക്‌സ്. രണ്ട് അത്ലറ്റുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നലെ ഒരു വിദേശ ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒളിംപിക് വില്ലേജില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം മൂന്നായി.
അതേസമയം, ഈ മാസം 23നാണ് ഒളിംപിക്സിന് തുടക്കമാകുന്നത്. കടുത്ത കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു. ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല. ടോക്യോ ഒളിംപിക്സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുക. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യല്‍സും ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്ക്കും. 85 മെഡല്‍ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഒളിംപിക്സിനായി കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ടോക്യോയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.