മുംബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന് പല ഇടങ്ങളിലും വെള്ളം കയറി. ഇന്നലെ രാത്രി വൈകിത്തുടങ്ങിയ മഴ ഇന്ന് പുലർച്ചെയും തുടർന്നു. മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. ചില ലോക്കൽ ട്രെയിനുകളെയും മഴ ബാധിച്ചു. ബാന്ദ്ര, അന്ധേരി തുടങ്ങിയ ഇടങ്ങളിലൊക്കെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
സിയോൺ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈ നഗരത്തിനു ലഭിച്ചത് 64.45 മില്ലിമീറ്റർ മഴയാണ്. നഗരത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ 120.67 മില്ലിമീറ്റർ മഴയും പടിഞ്ഞാറൻ പ്രദേശങ്ങളിൽ 127.16 മില്ലിമീറ്റർ മഴയും ലഭിച്ചു.