ബിഹാർ; ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 16 മരണം . പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 20 മുതല്‍ 25 പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന.
സംഭവത്തിൽ ബിഹാർ പൊലീസ് അന്വേഷണം തുടങ്ങി. 2015ൽ ബിഹാറിൽ മദ്യനിരോധനം നിലവിൽ വന്ന ശേഷം മേഖലയിൽ വ്യാജമദ്യ സംഘങ്ങൾ സജീവമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.