തിരുവനന്തപുരം : ആമസോണ്‍ ഇന്ത്യ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അതിന്റെ സംഭരണ ശേഷിയില്‍ 40 ശതമാനത്തോടടുത്ത വര്‍ദ്ധനവോടു കൂടി അതിന്റെ ഫുള്‍ഫില്‍മെന്റ് നെറ്റ്വര്‍ക്ക് വിപൂലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ഇന്ന് പ്രഖ്യാപിച്ചു. ഈ വിപുലീകരണത്തോടു കൂടി, ആമസോണ്‍ ഇന്ത്യ ഇന്ത്യയിലെമ്പാടുമായുള്ള 8.5 ലക്ഷത്തോളം വില്പനക്കാരെ പിന്തുണച്ചുകൊണ്ട് 15 സംസ്ഥാനങ്ങളിലായി, 43 ദശലക്ഷം ക്യുബിക് അടിയില്‍ കൂടുതല്‍ സംഭരണ ശേഷി ഉണ്ടാകുന്നതാണ്. രാജ്യത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനും, നേരിട്ടും പരോക്ഷവുമായുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ആമസോണ്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ക്ക് അനുരൂപമായുള്ളതാണ് ഈ വിപുലീകരണം. ആമസോണ്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള ഫുള്‍ഫില്‍മെന്റ് നെറ്റ്വര്‍ക്ക്, 125 ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്ത്തിപല് കുടുതല്‍ വരുന്ന 10 ദശലക്ഷം ചതുരശ്ര അടിയിലേറെയുള്ള തറ വിസ്തീര്‍ണ്ണത്തില്‍ പരന്നുകിടക്കുകയും, ഒരു നോട്ട്ബുക്ക് മുതല്‍ ഒരു ഡിഷ് വാഷര്‍ വരെയുള്ള ദശലക്ഷക്കണക്കിന് ഉല്പന്നങ്ങള് സംഭരിച്ചുവയ്ക്കുകയും ചെയ്യുന്നതാണ്.
ഈ വിപുലീകരണത്തോടെ ആമസോണ്‍ ഇന്ത്യയ്ക്ക്, ഇന്ത്യയിലെമ്പാടുമായി 60തിലേറെ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളും, ദൈനംദിന അവശ്യവസ്തുക്കളുടെയും പലവ്യഞ്ജനങ്ങളുടെയും ആമസോണ്‍ ഫ്രെഷിന്റെ സെലക്ഷനു വേണ്ടി സമര്‍പ്പിതമായിരിക്കുന്ന 25ലേറെ സ്പെഷൈ്യലൈസ്ഡ് സൈറ്റുകളും ഉണ്ടായിരിക്കും. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത്, അസ്സം, രാജസ്ഥാന്, പഞ്ചാബ്, ഡെല്‍ഹി, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തെലങ്കാന, തമിഴ്നാട്, കൂടാതെ കര്‍ണാടക, എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലായുള്ള 11 പുതിയ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളുടെ അവതരണവും നിലവിലുള്ള 9 എണ്ണത്തിന്റെ വിപുലീകരണവും രാജ്യത്തെമ്പാടുമായുള്ള അതിന്റെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്ക്കും കൂടുതല്‍ സ്മാര്ട്ടറായതും, വേഗത്തിലുള്ളതും, കൂടുതല്‍ സുസ്ഥിരതയുള്ളതുമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നതിനായിരൂപകല്പന ചെയ്തിട്ടുള്ളതാണ് . ഈ പുതിയ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളില്‍ ചിലത് പ്രൈം ഡേ 2021നു മുന്നോടിയായി പ്രവര്‍ത്തനസജ്ജമാകുന്നതും എല്ലാ പുതിയ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളും, ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ അവരുടെ വീട്ടുപടിക്കല്‍ ഡെലിവര്‍ ചെയ്തുകിട്ടാന്‍ അവരെ പ്രാപ്തമാക്കിക്കൊണ്ട്, ഉത്സവ കാലത്തിനു മുമ്പ് പ്രവര്ത്തനസജ്ജമാകുന്നതുമാണ്.
ആമസോണ്‍ ഇന്ത്യയുടെ ഫുള്‍ഫില്‍മെന്റ് നെറ്റ്വര്ക്കിലെമ്പാടുമായുള്ള കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് ഊര്‍ജ്ജ ഉപയോഗം പരമാവധി കുറയ്ക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയും കാര്യക്ഷമമായ കെട്ടിടനിര്‍മ്മാണ സംവിധാനങ്ങളും അനുസരിച്ചാണ്. കെട്ടിടങ്ങള്‍ക്ക് സൌരോര്‍ജ്ജം ഉല്പാദിപ്പിക്കുന്ന ഓണ്‍-സൈറ്റ്, ഓഫ്-സൈറ്റ് സൌരോര്‍ജ്ജ പാനലുകളുണ്ട്. മിക്ക കെട്ടിടങ്ങളും മഴവെള്ള സംഭരണ ടാങ്കുകള്‍, ജലം അക്വിഫയറുകളില് വീണ്ടും നിറയ്ക്കുന്നതിനുള്ള റീച്ചാര്‍ജ് കിണറുകള്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, അള്‍ട്രാ-ലോ വാട്ടര്‍ എഫിഷ്യന്റ് ഫിക്സ്ചറുകള്‍ പോലെയുള്ള നിരവധി സംരംഭങ്ങളോടെ നെറ്റ് വാട്ടര്‍ സീറോ ആകുന്നതിനായി കൂടി രൂപകല്പന ചെയ്തിട്ടുള്ളതാണ്. ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്, ഞങ്ങളുടെ തൊഴില്‍സ്ഥലം കൂടുതല്‍ ഉള്ക്കൊളളുന്നതാകുന്നതിനായി വൈവിദ്ധ്യമാര്‍ന്ന ഒരു തൊഴില്‍സേനയെ ഹയര്‍ ചെയ്യുന്നത് ആമസോണ്‍ ഇന്ത്യ തുടരുമ്പോള്‍, ഈ ജോലി സ്ഥലങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രാപ്യമാകുന്ന രീതിയില്‍ കൂടിയാണ്.