എറണാകുളം:കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ആശങ്കയുമായി വിദ്യാര്‍ത്ഥികള്‍. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകിയാല്‍ ഇത് തുടര്‍ വിദ്യാഭ്യാസത്തെ ബാധിക്കുമോ എന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക.
അതേസമയം ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ പരീക്ഷാ ചുമതലയുള്ള ചെയർമാനെ സസ്പെൻഡ് ചെയ്തു . വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പരീക്ഷാ ചെയർമാൻ ഡോ.കെ എ സംഗമേശനെ സസ്പെൻഡ് ചെയ്യാൻ വിസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചത്. ഉത്തരപേപ്പർ കൈമാറുന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളില്ലാത്തതും മറ്റൊരു വീഴ്ചയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ ഉപസമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്.