കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി രാജിവെച്ചു. നേപ്പാള്‍ കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹാദൂര്‍ ദുബെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ശര്‍മ ഒലി രാജിവെച്ചത്. ഇന്ന് വൈകീട്ട് ആറുമണിക്കാണ് ദുബെയുടെ സത്യപ്രതിജ്ഞ ചടങ്ങ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 76(4) പ്രകാരമാണ് പ്രസിഡന്റ് ബിദ്ദ്യാ ദേവി ഭണ്ഡാരി ഷേര്‍ ബഹാദൂര്‍ ദുബെയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇത് അഞ്ചാം തവണയാണ് നേപ്പാള്‍ പ്രധാനമന്ത്രിയായി ദുബെ ചുമതലയേല്‍ക്കുന്നത്.