കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ പത്തുവയസ്സുകാരിയെ കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ പിടിയില്‍. 11, 12 വയസ്സുകാരാണ് പിടിയിലായ പ്രതികള്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.
തീരപ്രദേശത്തെ ഒരു കോളനിയില്‍ മൂന്നു മാസം മുന്‍പാണ് സംഭവം നടന്നത്. രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞെങ്കിലും അവര്‍ കാര്യമാക്കിയില്ല. മൂന്നു ദിവസം മുന്‍പ് വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ വിഷയം വീണ്ടും ഉയര്‍ന്നു വന്നിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നതായി കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാരില്‍ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം തുടങ്ങുകയായിരുന്നു. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.