ന്യൂഡൽഹി:കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിക്കും. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഓഗസ്റ്റിൽ അംഗീകാരം കിട്ടിയേക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു. ഡെൽറ്റ വേരിയന്റിനെതിരായ വാക്സിന്റെ ഫലപ്രാപ്തി താരതമ്യേന കുറവാണെങ്കിലും മൊത്തത്തിലുള്ള പ്രകടനം ഉയർന്നതാണെന്നും അവ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതോടെ കോവാക്സിന് കൂടുതൽ അന്താരാഷ്ട്ര സ്വീകാര്യത ലഭിക്കും. കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങളിലും ഇളവുണ്ടാകും. പല ലോക രാജ്യങ്ങളും കോവാക്സിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.