ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസും പ്രധാന കഥാപത്രങ്ങളില്‍ എത്തി. ചിത്രം ‘രണ്ടു പേര്‍’നീട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു. 2017 ലെ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘രണ്ടു പേര്‍. നവാഗതനായ പ്രേം ശങ്കറാണ് ചിത്രത്തിന്റെ തിരകഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട്പേരുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു രാത്രി കാര്‍ യാത്രയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ശാന്തി ബാലചന്ദ്രന്‍,ബേസില്‍ പൗലോസ് എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ,അമല്‍ തോമസ് റോയ്, അരുണ്‍ ഉണ്ണികൃഷ്ണന്‍, കവിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.എസ് അരുണ്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റര്‍ മനോജ് കണ്ണോത്ത്. ഛായാഗ്രഹണം നരേന്ദര്‍ രാമാനുജം. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.