ഇലക്ട്രിക് മൊബിലിറ്റിക്കായി സംയോജിത ബാറ്ററി ചാര്‍ജിംഗ് കം സ്വാപ്പിംഗ് സ്റ്റേഷനുകളുടെ ആദ്യ ശൃംഖല പരിചയപ്പെടുത്തി ജയ്പൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ HOP. ‘HOPE എനര്‍ജി നെറ്റ്‌വര്‍ക്ക്’ എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. HOP ഇലക്ട്രിക് ഇരുചക്ര വാഹന ഉപഭോക്താക്കള്‍ക്കായിരിക്കും അവിടെ ഈ സൗകര്യം ലഭിക്കുക. 30 സെക്കന്‍ഡിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താമെന്ന് കമ്പനി പറഞ്ഞു.
ഈ വര്‍ഷം ആദ്യം ജയ്പൂരില്‍ 5 സ്വാപ്പിംഗ് സ്റ്റേഷനുകളും 50 ബാറ്ററികളുമായി HOP ഇലക്ട്രിക് മൊബിലിറ്റി പൈലറ്റ് ശൃംഖല ആരംഭിച്ചു. ടയര്‍ I നഗരങ്ങളായ ഡല്‍ഹി, പുനെ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗുരുഗ്രാം, നോയിഡ തുടങ്ങി ചാര്‍ജിംഗ് സ്റ്റേഷന്‍ ശൃംഖല ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെയും ആഗോളതാപനത്തെയും കുറിച്ച് ആശങ്കയുള്ള ഒരു ഹൈപ്പര്‍ അവബോധമുള്ള സമൂഹത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. സുസ്ഥിരവും പുനരുല്‍പ്പാദിപ്പിക്കാവുന്നതും സാമ്പത്തികവുമായവയാണെന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇതിനകം തെളിയിച്ചിട്ടുണ്ടെന്ന് സിഇഒയും HOP ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകനുമായ കേതന്‍ മേത്ത പറഞ്ഞു.
HOP എനര്‍ജി നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് സമയവും പണവും ലാഭിക്കാന്‍ കഴിയും. കാര്‍ട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യ തങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഉപഭോക്താക്കള്‍ക്ക് 30 സെക്കന്‍ഡിനുള്ളില്‍ തടസ്സരഹിതമായ മാറ്റിസ്ഥാപിക്കല്‍ ഉപയോഗിച്ച് അവരുടെ ബാറ്ററികള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയും. സ്മാര്‍ട്ട് ബാറ്ററികളുടെയും ഇന്റലിജന്റ് ബാറ്ററി സ്വാപ്പിംഗ് കം ചാര്‍ജിംഗ് സ്റ്റേഷനുകളുടെയും ഒരു ശൃംഖലയാണ് HOP എനര്‍ജി നെറ്റ്‌വര്‍ക്ക്. ഉപഭോക്താക്കള്‍ക്ക് അവരുടെ ചാര്‍ജ് തീര്‍ന്ന ബാറ്ററിക്ക് പകരം 30 സെക്കന്‍ഡിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് മാറ്റാനാകും. കൂടാതെ, ഈ ബാറ്ററി സ്വാപ്പിംഗ് കം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും യാന്ത്രികമാണ്. ദിവസേന 150 ചാര്‍ജ്ജ് ബാറ്ററികള്‍ നീക്കം ചെയ്യാന്‍ കഴിയും.
രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഉള്‍പ്പെടെ മൂന്ന് മാര്‍ക്കറ്റ് റെഡി ഉല്‍പ്പന്നങ്ങള്‍ നിലവില്‍ HOP ഇലക്ട്രിക് മൊബിലിറ്റിയിലുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് പത്ത് പുതിയ ഉല്‍പ്പന്നങ്ങളെങ്കിലും അവതരിപ്പിക്കാന്‍ ബ്രാന്‍ഡിന്റെ പദ്ധതി. നിലവില്‍ ജയ്പൂരില്‍ 40,000 ചതുരശ്രയടി നിര്‍മാണ യൂണിറ്റ് ബ്രാന്‍ഡിനുണ്ട്. ഉടന്‍ തന്നെ ഇന്ത്യയിലുടനീളം അതിന്റെ വില്‍പ്പന വ്യാപിപ്പിക്കാനും ബ്രാന്‍ഡ് പദ്ധതിയിടുന്നു.