തൃശൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗുരുവായൂര്‍ നഗരസഭയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനമായതിനെ തുടര്‍ന്നാണ് നിയന്ത്രണം. ഇതോടെ പുതിയ നിയന്ത്രണം നിലവിൽ വരും.
ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ക്ഷേത്രദര്‍ശനത്തിന് അനുവദിക്കില്ല. പുതിയ വിവാഹ ബുക്കിങ്ങും അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിവാഹം നടത്താന്‍ അനുമതി നല്‍കും എന്നിങ്ങനെയാണ് പുതിയ നിയന്ത്രങ്ങൾ.