റിയോ ഡി ജനെയ്റോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലിന് ഒരുങ്ങുന്ന ബ്രസീൽ ടീമിന് തിരിച്ചടി. ചിലിക്കെതിരായ ക്വാർട്ടർ ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ ഗബ്രിയേൽ ജീസസിന് ഫൈനൽ കളിക്കാനാകില്ല.
ചിലിക്കെതിരായ മത്സരത്തില്‍ മെനയെ അപകടകരമായ രീതിയിൽ കുങ്‍ഫു ചലഞ്ച് ചെയ്ത ജീസസിനെ രണ്ട് മത്സരങ്ങളിൽ നിന്ന് കോൺമെബോൾ സസ്പെന്റ് ചെയ്യുകയായിരുന്നു. സസ്പെൻഷനൊപ്പം 5000 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്.
രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതോടെ ജീസസിന് ഫൈനല്‍ നഷ്ടമാവും. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും ഒരു ഗോള്‍ ബലത്തില്‍ ബ്രസീല്‍ പ്രതിരോധിച്ച് നിന്ന് സെമി ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
മരക്കാനയിൽ ഇന്ത്യൻ സമയം ഞായാറാഴ്ച്ച പുലർച്ചെ 5.30നാണ് കോപ്പ അമേരിക്ക ഫൈനല്‍ മത്സരം.