അന്തരിച്ച മുൻ കേന്ദ്രമന്ത്രി പി.ആർ.കുമാരമംഗലത്തിന്റെ ഭാര്യയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് കിറ്റി കുമാരമംഗലം (67) കൊല്ലപ്പെട്ടത്. ഇവർ സുപ്രീം കോടതി അഭിഭാഷകയായിരുന്നു. കോൺഗ്രസ് നേതാവു കൂടിയായ ഇവരുടെ മകൻ ബെംഗളൂരുവിൽ നിന്ന് ഡൽഹിക്കു പുറപ്പെട്ടിട്ടുണ്ട്. കുമാരമംഗലം ആദ്യം കോൺഗ്രസിലായിരുന്നു. പിന്നീട് ബിജെപിയിലേക്കു ചുവടുമാറി.