കൊച്ചി: മദ്യശാലകള്‍ക്ക് മുമ്പിലെ ആള്‍ക്കൂട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. കോവിഡ് മഹാമാരി കാലത്ത് ഇത്തരം ആള്‍കൂട്ട
മുണ്ടാകുന്നത് കണ്ടില്ലെന്ന് നടിയ്ക്കാനാകില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.
അതേസമയം, ഒരു മീറ്റര്‍ അകലം പാലിച്ച് ആളുകളെ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ എക്‌സസൈസ് കമ്മീഷണര്‍ കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലയിലെ ബെവ്‌കോ ഔട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് എക്‌സൈസ് കമ്മീഷണറെ വിളിച്ചു വരുത്തുന്നത്. ഫോട്ടോകളും വീഡിയോയും പരിശോധിച്ചാണ് കോടതി പരമാര്‍ശം. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരാമര്‍ശം നടത്തിയത്.