കോഴിക്കോട്: ചേവായൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിര്‍ത്തിയിട്ട ബസില്‍ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്.
കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ യുവതിയെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് യുവാക്കള്‍ യുവതിയെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. ബൈക്കിന്റെ പിന്നില്‍ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കില്‍ കയറി ഓടിച്ചു പോകുന്നതായി ദൃശ്യങ്ങള്‍ കാണാം.
തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ എത്തിച്ചു. അവിടെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു. കേസില്‍ മൂന്നു പ്രതികളാണുള്ളത്. സംഭവത്തില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പൊലീസ് പിടികൂടി. വീട്ടുകാരുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയ യുവതിയുമായി പ്രതികള്‍ പരിചയം സ്ഥാപിച്ചശേഷമായിരുന്നു പീഡനം.