കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ കഴിയില്ലെന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് മുഹമ്മദ് ഷാഫി കസ്റ്റംസിനെ അറിയിച്ചു.
അതേസമയം, കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. അതിനിടെ, വീണ്ടും അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. എന്നാല്‍ മുഹമ്മദ് ഷാഫിയെയും കൊടി സുനിയേയും ചോദ്യം ചെയ്തതിന് ശേഷം ആയിരിക്കും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.