തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ മുഹമ്മദ് അഷീലിനെ മാറ്റി. ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം. പകരം ചുമതല ഷീബ ജോര്‍ജ് ഐഎഎസിന് നല്‍കും. നിലവില്‍ ഇവര്‍ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറാണ്.
അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ അഷീലിന്‍റെ കാലാവധി പുതുക്കാന്‍ വകുപ്പ് തയ്യാറായില്ല. കൊവിഡിനെ നേരിടുന്നതില്‍ അഷീല്‍ വഹിച്ച പങ്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.