അഫ്ഗാനിസ്ഥാന്‍ ടി20 ക്രിക്കറ്റ് ടീം നായകനായി ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ നിയമിതനായി. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും റാഷിദ് ടീമിനെ നയിക്കും. നജീബുള്ള സദ്രാനാണ് പുതിയ വൈസ് ക്യാപ്റ്റന്‍.
ടി20 ക്രിക്കറ്റില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും പരിചിതമുഖങ്ങളിലൊരാളായ റാഷിദ് ഖാനെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും മികച്ച പ്രകടനവും നേതൃശേഷിയും പരിഗണിച്ചാണ് ദേശീയ ടീമിന്റെ നായകസ്ഥാനം ഏല്‍പിച്ചതെന്ന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.