തിരുവനന്തപുരം: രോഗസ്ഥിരീകരണ നിരക്ക് കൂടിയ (ടി.പി.ആര്‍) ആറു ജില്ലകളില്‍ ക്വാറന്‍റീനും സമ്ബര്‍ക്ക ശൃംഖല കണ്ടെത്തലുമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ഥിതി വിലയിരുത്താന്‍ മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഈ ജില്ലകളിലെ രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന പരമാവധി കൂട്ടും. വീട്ടില്‍ സൗകര്യമില്ലാത്തവരെ ഡി.സി.സികളിലേക്ക് മാറ്റും. ഡി.സി.സികളും സി.എഫ്.എല്‍.ടി.സികളും ശക്തിപ്പെടുത്തും. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. ഒപ്പം അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഇതിെന്റ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധം തീര്‍ക്കണം. ഇതിന് വാക്‌സിനേഷന്‍ പ്രക്രിയ ശക്തിപ്പെടുത്തും.

















