പാലക്കാട്: ജില്ലയില്‍ ഇന്ന് 1221 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 741 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 476 പേരും, 2 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേരും ഇതില്‍ ഉള്‍പ്പെടുന്നു. 24 മണിക്കൂറിനിടെ 1066 പേര്‍ക്ക് രോഗമുക്തി നേടി. അതേസമയം, ആകെ നടത്തിയ 10473 പരിശോധനയില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.11.65 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5162 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലും 2 പേര് വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും 5 പേര് വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര് വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 14 പേര് കോഴിക്കോട് ജില്ലയിലും 17 പേര് എറണാകുളം ജില്ലയിലും 49 പേര് തൃശ്ശൂര്‍ ജില്ലയിലും 138 പേര് മലപ്പുറം ജില്ലയിലുംചികിത്സയിലുണ്ട്.