ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാരടക്കം ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് മൂന്ന് കളിക്കാര്‍ക്ക് പുറമെ നാല് മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. പാക്കിസ്ഥാനെതിരായ ഏകദിന-ടി20 പരമ്പരകള്‍ ആരംഭിക്കാനിരിക്കെയാണ് താരങ്ങള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ടിന് കാര്‍ഡിഫിലാണ് ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ആദ്യ ഏകദിനം.
അതേസമയം, യുകെ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ മാനദണ്ഡപ്രകാരം രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനില്‍ വിടുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം അം?ങ്ങളും ക്വാറന്റീനില്‍ കഴിയണം.