മാലദ്വീപില് അവധിയാഘോഷിച്ച പഴയചിത്രങ്ങൾ പങ്കുവച്ച് യാത്രാ ഓർമകൾ പങ്കിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയമേനോൻ.കഴിഞ്ഞ ജനുവരിയിലാണ് പൃഥ്വിരാജും കുടുംബവും മാലദ്വീപിലേക്ക് പറന്നത്. നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
‘‘ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മുറിയുടെ വലിപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം. മടങ്ങി പോകുമ്പോൾ വീണ്ടും ഇവിടേക്ക് തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നതിലാണ് കാര്യം’’ എന്ന മനോഹരമായ കുറിപ്പും പൃഥ്വി പങ്കുവച്ചിരുന്നു.
വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലദ്വീപുകൾ.26 പവിഴദ്വീപസമൂഹങ്ങൾ (അറ്റോൾ) ചേർന്നതാണ് മാലിദ്വീപുകൾ. ഓരോ പവിഴദ്വീപസമൂഹത്തിലും ഒട്ടേറെ ചെറുദ്വീപുകൾ ഉണ്ടാകും. അങ്ങനെ ആകെ 1200 ഓളം പവിഴപുറ്റ് ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വലയാകൃതിയാണ് ഇവയ്ക്കുള്ളത്. അറ്റോളിന്റെ നടുവിൽ തെളിനീലിമയുള്ള ജലാശയം ഉണ്ടാകും. ഒരു മുത്തുമാല പോലെയാണ് മാലിദ്വീപിലെ ഓരോ അറ്റോളും. ആ മാലയിലെ മുത്തുകളാണ് ചെറുദ്വീപുകൾ.
ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്ററാണ് ഓരോ ചെറുദ്വീപിന്റെയും വിസ്തീർണ്ണം. ഓരോ അറ്റോളിലും ജനവാസമില്ലാത്ത ഒട്ടേറെ ദ്വീപുകളുണ്ട്. അറ്റോളിലെ ദ്വീപുകൾ തമ്മിൽ റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. 12 കിലോമീറ്ററാണ് ആകെ റോഡിന്റെ നീളം. കുന്നുകളോ നദികളോ മാലിദ്വീപുകളിലില്ല. കുറ്റിക്കാടുകളും പൂക്കളും ഉണ്ടെങ്കിലും മരങ്ങൾ അധികമില്ല. തെങ്ങും ശീമപ്ലാവും ആലും ആണ് പ്രധാന മരങ്ങൾ.ഭൂജലവും മഴവെള്ളവുമാണ് പരമ്പരാഗതമായി കുടി വെള്ളത്തിനുപയോഗിച്ചിരുന്നത്.