തിരുവനന്തപുരം: കിറ്റക്‌സിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.3500കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്‍കികിയിട്ടുള്ളത്.ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല. ഇതിന്റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല.
2020 ജനുവരി9, 10തീയതികളിലാണ് അസന്റ് നിക്ഷേപക സംഗമംനടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്10ന്വ്യവസായ വകുപ്പ് അധികൃതര്‍സാബു. എം. ജേക്കബ്ബുമായി വീണ്ടും ചര്‍ച്ച നടത്തുകയുണ്ടായി.ഇതില്‍ ചില ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടു വച്ചു.ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം,പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലെ മാറ്റം,ഫാക്ടറീസ് ആക്റ്റിലെ മാറ്റം,കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി100കോടിയായി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹംഉന്നയിച്ചു.
അസന്റില്‍ ഉയര്‍ന്ന പൊതു നിര്‍ദ്ദേശങ്ങള്‍ തന്നെയായിരുന്നു ഇവയും.നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് കിറ്റക്‌സ് താത്പര്യം പ്രകടിപ്പിച്ചില്ല. പാലക്കാട്50ഏക്കറില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി 2020ജൂലൈ8ന് അപേക്ഷ സമര്‍പ്പിച്ചു. സെപ്റ്റംബര്‍11ന് ഇതേക്കുറിച്ച് കിന്‍ഫ്ര പരിശോധന നടത്തി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്റ് ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം കിറ്റക്‌സിനെ അറിയിച്ചിട്ടുണ്ട്.
അസന്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിന്റെ ആരോപണവും വസ്തുതാപരമല്ല.540.16കോടി രൂപയുടെ19പദ്ധതികള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി.7223കോടി രൂപയുടെ60പദ്ധതികള്‍ പുരോഗമിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന്41പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.28പദ്ധതികള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടു. അസന്റില്‍ ഒപ്പു വെച്ച148ല്‍19പദ്ധതികളും (12.83%)പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.52% പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.27.7% പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്നു.18.9%ഒഴിവാക്കപ്പെടുകയും ചെയ്തുവെ ന്നും വ്യവസായ മന്ത്രി ആരോപിച്ചു.