തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.14 ജില്ലകളുടെയും മണ്ഡലം തിരിച്ചുള്ള റിവ്യു പൂർത്തിയായതിന് പിന്നാലെയാണ് സംസ്ഥാന തല അവലോകനത്തിലേക്ക് സിപിഎം കടക്കുന്നത്.
ഇന്നും നാളെയും സെക്രട്ടറിയേറ്റ് ചേർന്ന് അന്തിമ റിപ്പോർട്ടിന് രൂപം നൽകും. വെള്ളിയാഴ്ചയും, ശനിയാഴ്ചയും സംസ്ഥാന സമിതി യോഗം ചേരും. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി.സുധാകരനെതിരായ ആക്ഷേപങ്ങളും കുണ്ടറ, അരുവിക്കര മണ്ഡലങ്ങളിൽ ഉയർന്ന പരാതികളും സംസ്ഥാന സമിതി ചർച്ചചെയ്യും.