പാലക്കാട്: കൊല്ലം എംഎല്‍എ മുകേഷിനെ ഫോണ്‍ വിളിച്ചത് തന്റെ ബന്ധുവായ ബാസിത് ആണെന്ന പ്രചാരണങ്ങള്‍ക്കെതിരെ ഷാഫി പറമ്പില്‍. സിഐടിയുക്കാരനായ നാരായണേട്ടന്റെ മകനായ ബാലസംഘം പ്രവര്‍ത്തകന്‍ വിഷ്ണുവാണ് ആ ഫോണ്‍ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കില്‍, ഞാനും, ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിതും ഇപ്പോഴും സൈബര്‍ ലിഞ്ചിങ്ങിനു വിധേയരായി കൊണ്ടിരിക്കുകയായിരിക്കും. നുണ ബോംബുകള്‍ നിര്‍മ്മിക്കുന്ന സിപിഎം ഫാക്ടറികള്‍ പടച്ച് വിടുന്ന ആസൂത്രിത കള്ളങ്ങള്‍ എത്ര പെട്ടന്നാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് എന്നു നോക്കൂവെന്ന് ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒറ്റപ്പാലത്തെ സി.ഐ.ടി.യുക്കാരനായ നാരായണേട്ടന്‍റെ മകനായ ബാലസംഘം പ്രവര്‍ത്തകന്‍ വിഷ്ണുവാണ് ആ ഫോണ്‍ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കില്‍, ഞാനും ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിതും ഇപ്പോഴും സൈബര്‍ ലിഞ്ചിങ്ങിനു വിധേയരായി കൊണ്ടിരിക്കുകയായിരിക്കും. നുണ ബോംബുകള്‍ നിര്‍മിക്കുന്ന സി.പി.എം ഫാക്ടറികള്‍ പടച്ച് വിടുന്ന ആസൂത്രിത കള്ളങ്ങള്‍ എത്ര പെട്ടന്നാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് എന്നു നോക്കൂ. കള്ളമാണെന്ന് അറിഞ്ഞും പ്രചരണം നടത്തുന്നവര്‍, സത്യമാണെന്ന് കരുതി അത് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും, ശരിയാണോ എന്നറിയാന്‍ വിളിച്ച് അന്വേഷിക്കുന്നവര്‍ അങ്ങിനെ എല്ലാവരിലേക്കും ഈ ബോംബിന്‍റെ പ്രഹര ശേഷി എത്തുന്നുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എല്ലാ പിന്തുണയുമുണ്ടാവും. പക്ഷെ ‘സത്യാനന്തര കാലത്തെ’ സി.പി.എം നുണ ഫാക്ടറികള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് കൂടി പാര്‍ട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കും.
കുറഞ്ഞ പക്ഷം ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ച് പോരുന്ന പാവം സി.പി.എം പ്രവര്‍ത്തകരെങ്കിലും വഞ്ചിതരാവതിരിക്കുമല്ലോ. NB:- ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ആവശ്യമായ കുട്ടികളുടെ നീണ്ട ഒരു പട്ടിക കയ്യിലുണ്ട്. കഴിയാവുന്നത്ര കൊടുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും സഹായിക്കുവാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ നമ്ബറില്‍ ബന്ധപ്പെടണേ..
9847980006