ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ കാണികളെ ആവേശത്തിലാക്കി ഒരു പ്രണയാഭ്യര്‍ത്ഥന. കളിക്കളത്തില്‍ വച്ച് തന്റെ കാമുകിയോട് പ്രണയം തുറന്ന് പറഞ്ഞ് അമേരിക്കന്‍ ഫുട്‌ബോളര്‍ ഹസാനി ഡോട്‌സണ്‍ സ്റ്റീഫെന്‍സണ്‍. തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്നും ഹസാനിയുടെ പ്രണയം അനുഗ്രഹമാണെന്നും കാമുകിയായ പെട്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഹസാനി പങ്കുവെച്ചിട്ടുണ്ട്. കളിക്കളത്തില്‍ കാമുകിക്ക് മുന്നില്‍ മുട്ടുകുത്തി മോതിരം ഉയര്‍ത്തികാട്ടുന്ന ഹസാനിയെയും സമ്മതം മൂളുന്ന പെട്രായെയും വീഡിയോയില്‍ കാണാം.