തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗമാണ് തീരുമാനമെടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രങ്ങളാണ് ഒരാഴ്ച കൂടി തുടരുന്നത്.
ചൊവ്വാഴ്ച മുഖ്യമന്ത്രി ജില്ലാ കളക്ടർമാരുമായി ഓണ്‍ലൈൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.