ടി-20 മത്സരത്തിൽ ഇരട്ട സെഞ്ചുറിയുമായി സുബോധ് ഭട്ടി.രഞ്ജി ട്രോഫിയില്‍ കളിക്കുന്ന സുബോധ് ഭാട്ടി ഒരു ടി20 ക്ലബ്ബ് ടൂര്‍ണമെന്റിലായിരുന്നു ഇരട്ട സെഞ്ച്വറിയെന്നെ നേട്ടം സ്വന്തം പേരിലാക്കിയത്. സിംബയ്ക്കെതിരെ ഡൽഹി ഇലവൻ ന്യൂവിനായി ബാറ്റിംഗ് ഓപ്പൺ ചെയ്ത സുബോധ് വെറും 79 പന്തുകളിൽ 205 റൺസെടുത്ത് പുറത്താവാതെ നിൽക്കുകയായിരുന്നു.17 ബൗണ്ടറികളും അത്ര തന്നെ സിക്സറുകളും അടക്കമായിരുന്നു സുബോധിൻ്റെ ബാറ്റിംഗ്. ഡൽഹി രഞ്ജി താരം കൂടിയായ സുബോധിൻ്റെ തകർപ്പൻ ഇന്നിംഗ്സിൻ്റെ കരുത്തിൽ ഡൽഹി ഇലവൻ ന്യൂ 256 റൺസെന്ന കൂറ്റൻ സ്കോർ ആണ് 20 ഓവറിൽ കുറിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടി നേരത്തേ തന്നെ ബാറ്റിങില്‍ പല മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഭാട്ടിക്കായിരുന്നു. വരുന്ന ഐപിഎല്‍ ലേലത്തില്‍ ഭാട്ടിയുടെ വില കൂടിയേക്കും. താരത്തെ ഇപ്പോള്‍ തന്നെ നോട്ടമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.ക്രിസ് ഗെയിലിന്റെ പേരിലാണ് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ ബംഗളൂരു താരമായിരുന്ന ക്രിസ് ഗെയില്‍ പൂനെ വാരിയേഴ്‌സിനെതിരെയായിരുന്നു 175 റണ്‍സ് നേടിയത്.