തിരുവനന്തപുരം:വിവാദ മരംമുറി കേസില്‍ മുൻ റവന്യുമന്ത്രി ഇ ചന്ദ്രശേഖരനെ ന്യായീകരിച്ച് എ കെ ശശീന്ദ്രന്‍. റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെയായിരുന്നു. കർഷകരെ സഹായിക്കാനാണ് അന്ന് നിലപാടെടുത്തത്. പക്ഷേ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. പ്രാഥമികമായ ചില നടപടികൾ സ്വീകരിച്ചെന്നും മന്ത്രി ആരോപിച്ചു.
2020 ഒക്ടോബറില്‍ റവന്യുപ്രിൻസിപ്പിൽ സെക്രട്ടറി മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവാണ് കോളിളക്കം ഉണ്ടാക്കിയത്. ഉത്തരവിറക്കും മുമ്പെ നിരവധി തവണ വനം-റവന്യുവകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ പലതവണ ചേർന്നു. 64 ലെ ഭൂമി പതിവ് ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്നം വനംവകുപ്പിലെയും റവന്യുവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്.

















