തളിപ്പറമ്പില്‍ കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. പ്രജീഷ്, ബാബു, അക്ഷയ് കെ.കെ., അതുൽ രാജ്, സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, കെ. രമിത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മന്ത്രിയുടെ വാഹനം ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. ഫ്ലാഗ് പോസ്റ്റ് ഒടിച്ചു നശിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. പയ്യന്നൂരിലെ പ്രതിഷേധത്തില്‍ പത്ത് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്.















