കോട്ടയം: പൊൻകുന്നത്ത് കുറുക്കന്‍റെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്.പ്ലസ് ടു വിദ്യാർഥിയായ സാനിയോക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. കുറുക്കൻെറ മുമ്പിൽനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ ഓടയിൽ വീണു. സാനിയോയുടെ കരച്ചിൽ കേട്ട് സമീപവാസികൾ എത്തിയതോടെ കുറുക്കൻ രക്ഷപ്പെട്ടു.പ്രദേശത്ത് കുറുക്കൻമാരുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.