കാസർഗോഡ്: കീഴൂർ അഴിമുഖത്ത് ഫൈബർത്തോണി തിരയിൽപ്പെട്ട് കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് കസബ കടപ്പുറം ശ്രീകുറുംബ ക്ഷേത്രപരിസരത്തെ എസ്. സന്ദീപ് (32), എസ്. കാർത്തിക് (18), എ. രതീഷ്(35) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയാണ് ശക്തമായ തിരയിൽ “സന്ദീപ് ആഞ്ജനേയ’ എന്ന തോണി കീഴ്മേൽ മറിഞ്ഞത്. നാലുപേർ നീന്തിരക്ഷപ്പെട്ടു. ബി. മണിക്കുട്ടൻ (34), രവി (42), ശശി (35), ഷിബിൻ (23) എന്നിവരാണ് രക്ഷപ്പെട്ടത്. കാസർകോട് ജനറൽ ആസ്പത്രിയിലുള്ള ഇവരിൽ ഷിബിൻ അത്യാഹിതവിഭാഗത്തിലാണ്.