തിരുവനന്തപുരം: കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കെ കരുണാകരന്‍ ട്രസിറ്റിന്റെ പേരില്‍ 32 കോടി രൂപ സുധാകരനും അനുയായികളും ചേര്‍ന്ന് പിരിച്ചെടുത്തെന്നും ഈ പണം സുധാകരന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നുമാണ് പരാതിയിലെ ആരോപണം. കണ്ണൂരിലെ ഡിസിസി ഓഫീസ് നിര്‍മ്മാണത്തിനായി വിദേശത്ത് നിന്നടക്കം സംഭാവനയായി ലഭിച്ച തുകയും സുധാകരന്‍ വകമാറ്റി ചെലവഴിച്ചെന്നാണ് പ്രശാന്ത് പറയുന്നത്. ഇതം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് ബാബു പറഞ്ഞു.