തിരുവനന്തപുരം: എ.ഡി.ജി.പി ബി. സന്ധ്യയ്ക്കു ഡി.ജി.പി പദവി നല്‍കാന്‍ ശിപാര്‍ശ. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് സര്‍ക്കാരിനോടു ഇക്കാര്യം ശിപാര്‍ശ ചെയ്തത്.അനിൽ കാന്ത് ഡിജിപി കേഡർ പദവിയിൽ പൊലീസ് മേധാവി ആയതോടെ സന്ധ്യയ്ക്കു ആ പദവിയിലെ മുൻതൂക്കം 1 മാസം നഷ്ടമായി. ഈ സാഹചര്യത്തിലാണ് അനിൽ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകിയത്.
താൽക്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നൽകണമെന്നാണു നിർദേശം. കേന്ദ്ര അനുമതിയില്ലാതെ 1 വർഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഇത് അക്കൗണ്ടന്റ് ജനറൽ കൂടി അംഗീകരിക്കണം. സംസ്ഥാനത്ത് 4 ഡിജിപി കേഡർ തസ്തികയാണു കേന്ദ്രം അനുവദിച്ചിട്ടുള്ളത്.