ആൻറിഗ്വ; വെസ്റ്റിന്‍ഡീസിന്റെ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു.പാകിസ്താനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് ചിനെല്ലി ഹെന്റിയും ചെഡിയന്‍ നേഷനും 10 മിനിറ്റിന്റെ ഇടവേളയില്‍ കുഴഞ്ഞു വീണത്. എന്നാല്‍ ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും അധികൃതര്‍ മത്സരം തുടര്‍ന്നു. കുഴഞ്ഞു വീഴാനുണ്ടായ സാഹചര്യം വ്യക്തമല്ലെങ്കിലും ഇരു താരങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം വെള്ളിയാഴ്ച ആൻറിഗ്വയിൽ നടന്ന മത്സരത്തിൽ ഡക്ക്വർത്ത് -ലൂയിസ് നിയമപ്രകാരം ആതിഥേയർ ഏഴ് റൺസിന് വിജയിച്ചു. ആദ്യം ബാറ്റുചെയ്ത വിൻഡീസ് ആറുവിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 18 ഓവറിൽ 103 റൺസെടുക്കാനാണ് സാധിച്ചത്.
Match between Pakistan and West Indies women cricketers continues … Suddenly West Indies women cricketer fainted and collapsed . She was shifted to a nearby hospital. Hopefully she will recover soon.
VC: @windiescricket#WIWvPAKW #WIWvsPAKW pic.twitter.com/OjhJmWioeO— Qadir Khawaja (@iamqadirkhawaja) July 2, 2021