പ്രമുഖ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ജൂലൈ 3ന് 80വയസ്സാവുന്നു. ലോക ചലച്ചിത്ര ചരിത്രത്തിൽ തന്നെ ഇടം നേടിയ ഏക മലയാളി ചലച്ചിത്രകാരനാണ് അടൂർ. ഓരോ ചലച്ചിത്രവും ഓരോ അനുഭവങ്ങളാക്കാൻ അദ്ദേഹതിന് കഴിഞ്ഞു. ഒന്നും മറ്റൊന്നിന്റെ അനുകരണം ആയില്ല. ഒരു കാലത്തെ കേരളീയ ജീവിതത്തിന്റെ കണ്ണാടിയാണ് ഓരോ സിനിമകളും. മാത്രമല്ല മനുഷ്യജീവിതത്തിന്റെ ആന്തരിക സമസ്യകൾ സവിശേഷമായി ആവീഷ്കരിക്കാനും കഴിഞ്ഞു. കാലത്തിൽ കൊത്തിയ ശില്പങ്ങളാണ് അടൂർ എക്കാലത്തും രൂപപ്പെടുത്തിയത്. അത് നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണ്. നിരവധി ദേശീയ /അന്തർ ദേശീയ പുരസ്കരങ്ങൾ, ബഹുമതികൾ അടൂരിന് ലഭിച്ചു.80ആം വയസ്സിലും പുതിയ ചിത്രങ്ങളുടെ ആലോചനയിലാണ്. ഈ എൺപതാം പിറന്നാളും പതിവ് പോലെ ആഘോഷങ്ങൾ ഇല്ലാതെ കടന്നു പോകും. അത്തരം ആഘോഷങ്ങളിൽ അടൂർ വിശ്വസിക്കുന്നില്ല