മലപ്പുറം: മദ്യപാനിയുടെ ആക്രമണത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു. ബസ് ചാർജ് ചോദിച്ചതിനാണ് ഇയാൾ കണ്ടക്ടറെ ആക്രമിച്ചത്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം.
മദ്യപിച്ച് ബസില്‍ കയറിയ ആള് ആദ്യം ടിക്കറ്റ് എടുക്കാന്‍ സമ്മതിച്ചില്ല. മദ്യം വാങ്ങുമ്പോള്‍ നികുതി നല്‍കുന്നുണ്ടെന്നായിരുന്നു കാരണം പറഞ്ഞത്. ശേഷം ഇയാളെ ബസിലുള്ളവര്‍ ചേര്‍ന്ന് ഇറക്കിവിട്ടു. തൊട്ടുപിറകെ ഇയാള്‍ ബസിന് കല്ലെറിയുകയായിരുന്നു.കല്ലേറിൽ ബസിന്റെ ചില്ലും തകർന്നു.