പാലക്കാട്: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയുടെ അക്രമണത്തിൽ യുവാവിന് പരിക്ക്. ഇന്ന് പുലർച്ചെ ടാപ്പിംഗ് തൊഴിലാളിയായ ഉപ്പുകുളം വെള്ളേങ്ങര ഹുസൈനെയാണ് കടുവ ആക്രമിച്ചത്. പിലാച്ചോലെ എൻ.എസ്.എസ് എസ്റ്റേറ്റിന്‍റെ സമീപത്തു നിന്നാണ് കടുവയുടെ അക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഹുസൈനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.