തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്ന നിര്‍ദേശത്തില്‍ വ്യക്തത വരുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണ്‍ വിളിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു.വാർത്താ സമ്മേളനത്തിലാണ് ഡിജിപി ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.
ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ട്രാഫിക്ക് പൊലീസ് ഒരുങ്ങുകയാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിലാണ് ഡിജിപി വ്യക്തത വരുത്തിയത്.