പൊടിയകാല ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്കായി സാമൂഹിക പ്രവർത്തകൻ അജു കെ മധുവിന്റെ ഒറ്റയാൾ സമരം. തിരുവനന്തപുരം നഗരത്തിൽ നിന്ന് വെറും 40 കിലോമീറ്റർ മാത്രം അകലെയാണെങ്കിലും, സൗകര്യങ്ങളുടെ കാര്യത്തിൽ നഗരത്തിൽ നിന്ന് ഒരു 50 വര്ഷം പിന്നിലാണ് പൊടിയകാല എന്ന ആദിവാസി കോളനി. ഓരോ സർക്കാരും ജനപ്രതിനിധികളും മാറി വരുമ്പോൾ പുതിയ വാഗ്ദാനങ്ങൾ നൽകുമെങ്കിലും അവയുടെ ഒരു അംശം പോലും ഇവർക്ക് ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. മൊബൈൽ റേഞ്ച് പോലും ഇല്ലാത്തതിനാൽ ഇവിടത്തെ അൻപതോളം വിദ്യാർത്ഥികൾ പഠനം മുടങ്ങിയ അവസ്ഥയിലാണ്. ഈ വിദ്യാർത്ഥികളുടെ മൊബൈൽ റേഞ്ച് ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാവിശ്യപെട്ടാണ് സാമൂഹിക പ്രവർത്തകൻ അജു കെ മധു ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ സമരം സംഘടിപ്പിച്ചത്.