കോഴിക്കോട്: രഹസ്യമായി പ്രവർത്തിച്ചുവന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. കോഴിക്കോട് കേന്ദ്രീകരിച്ചാണ് എക്സ്ചേഞ്ച് പ്രവർത്തിച്ച് വന്നിരുന്നത്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊളത്തറ സ്വദേശി ജുറൈസാണ് പൊലീസ് പിടിയിലായത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
കോഴിക്കോട് നഗരം, വെള്ളിപറമ്പ്, എലത്തൂര്‍, കൊളത്തറ എന്നീ സ്ഥലങ്ങളിൽ ഇന്റലിജൻസ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയത്. വിദേശത്ത് നിന്നുള്ള ഫോണ്‍ വിളികള്‍ ബി.എസ്.എന്‍.എല്‍ അറിയാതെ കണക്ട് ചെയ്യുകയായിരുന്നു. വിദേശത്തേക്ക് കുറഞ്ഞ ചെലവില്‍ ഫോണ്‍ വിളിക്കാന്‍ അവസരമൊരുക്കുകയാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ ചെയ്തിരുന്നത്.
എന്നാല്‍ ഇപ്പോള്‍ വാട്‌സ് ആപ്പ്, ഐ.എം.ഒ പോലുള്ള സംവിധനങ്ങള്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് ഈ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. തീവ്രവാദബന്ധവും പരിശോധിക്കുന്നുണ്ട്.