മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, സ്പി്‌നനര്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ ബിസിസിഐ ശുപാര്‍ശ ചെയ്തു. പുരുഷ ക്രിക്കറ്റില്‍ നിന്നുള്ള മൂന്ന് താരങ്ങളെ അര്‍ജുന പുരസ്‌കാരത്തിനായും ശുപാര്‍ശ ചെയ്തു.
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ കെ. എല്‍ രാഹുല്‍, പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവരെയാണ് അര്‍ജുന പുരസ്‌കാര്ത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ഖേൽരത്ന പുരസ്കാരത്തിന് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ശുപാർശ ചെയ്തു. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന താരങ്ങളിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഛേത്രി. ക്രിസ്റ്റിയാനൊ റൊണാൾഡോയും ലയണൽ മെസ്സിയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്.
ഇന്ത്യൻ വനിതാ ഫുട്ബോള്‍ താരം ബാലാദേവിയുടെ പേര് അർജുന പുരസ്കാരത്തിനായും ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
ഹോക്കിയിൽ നിന്ന് പിആർ ശ്രീജേഷും ഖേൽരത്നക്കായി ഇന്ത്യന്‍ ഹോക്കി ശുപാർശ ചെയ്തിട്ടുണ്ട്.
മെയ് 20 മുതലാണ് കേന്ദ്ര കായിക മന്ത്രാലയം ഈ വര്‍ഷത്തെ കായിക പുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ സ്വീകരിച്ച് തുടങങിയത്. ആദ്യം ജൂണ്‍ 21 വരെയാണ് സമയം നല്‍കിയിരുന്നതെങ്കിലും പിന്നീട് ഇത് ജൂണ്‍ 28 വരെ നീട്ടി.