കൊല്ലം: വിസ്മയ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തെളിവെടുപ്പിന് മുന്നോടിയായി ബുധനാഴ്ച രാവിലെ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.
കിരണിനെ രണ്ടുദിവസമായി ചോദ്യം ചെയ്യുന്ന 35ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരെല്ലാം ക്വാറന്റീനിൽ പോകേണ്ടിവരും. ചൊവ്വാഴ്ച രാവിലെ പരിശോധിച്ചപ്പോള്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. തുടർന്ന് കിരണിൻ്റെ വീടിനടുത്തുള്ള അമ്പലത്തുംഭാഗം എസ്.ബി.ഐ ശാഖയില്‍ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു.
പിന്നീട് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ.ശശികല, സര്‍ജന്‍ ഡോ.സീത എന്നിവരുമായി കിരണിന്റെ വീട്ടില്‍ കിടക്കമുറിയിലും ശുചിമുറിയിലും മറ്റും തെളിവെടുപ്പു നടത്തി. വിസ്മയ പഠിച്ച പന്തളം മന്നം എൻഎസ്എസ് ആയൂര്‍വേദ കോളജിന്റെ പരിസരങ്ങളിലും തെളിവെടുപ്പുനടത്തി.
ബുധനാഴ്ച വിസ്മയയുടെ വീട്ടില്‍കൂടി തെളിവെടുപ്പുനടത്തിയശേഷം കോടതിയിൽ ഹാജരാക്കാനിരുന്നതാണ്. തെളിവെടുപ്പു പൂര്‍ത്തിയാക്കാതെ കിരണിനെ കോടതിമുഖേന ചികിത്സക്ക് പ്രവേശിപ്പിക്കും