കൊണ്ടോട്ടി: കരിപ്പൂർ സ്വർണകവർച്ച ആസൂത്രണ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൂഫിയാൻ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് സൂഫിയാൻ കീഴടങ്ങിയത്. കൊണ്ടോട്ടി ഡിവൈഎസ്.പി ഓഫീസിൽ സൂഫിയാനെ ചോദ്യം ചെയ്യുകയാണ്. രാമനാട്ടുകരയിൽ അപകടമുണ്ടായ സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് സജേഷ് ഹാജരായത്. സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്റെതാണെന്ന് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞ ദിവസം സജേഷിന് നോട്ടിസ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് കോടതിയില്‍ പറഞ്ഞത്. അര്‍ജുന്‍ കരിപ്പൂരില്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ പോയത് സജേഷിന്റേ പേരിലുള്ള കാര്‍ ഉപയോഗിച്ചായിരുന്നു
കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സൂഫിയാനായിരുന്നു കരിപ്പൂരിൽ എത്തിയ കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചത് . നിരവധി സ്വർണക്കടത്ത് കേസ് പ്രതിയായ സൂഫിയാനെതിരെ കോഫപോസയും ചുമത്തിയിട്ടുണ്ട്. സംഭവദിവസം കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രണ്ടു സംഘങ്ങളിൽ ഒരു വിഭാഗം സ്വർണം കൈപ്പറ്റാനും എതിർവിഭാഗം കവർച്ച നടത്താനും വേണ്ടി എത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.