കൊട്ടാരക്കര; മുത്തച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണിഭവനില്‍ രതീഷിന്റെയും ആര്‍ച്ചയുടെയും ഏകമകള്‍ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
മുത്തച്ഛൻ ശ്രീജയനൊപ്പം മുറ്റത്ത് കളിക്കുകയായിരുന്നു നീലാംബരി. ഇടയ്ക്കെത്തിയ ഫോൺവിളിയിൽ ശ്രീജയന്റെ ശ്രദ്ധ മാറി. തിരിഞ്ഞുനോക്കുമ്പോഴാണ് പാമ്പ് മതിലിനോടുചേർന്ന മാളത്തിലേക്ക് കയറുന്നതു കണ്ടത്.കുട്ടിയുടെ കാലിൽ കടിയേറ്റ പാട് കണ്ടതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം എസ്.എ.ടിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.