തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകളിൻമേലുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചത്.