കൊല്ലം: കൊല്ലത്ത് യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിൻസ്, സ്വപ്ന എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് പാളത്തിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.